വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ക്രാന്തി അയർലൻഡ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
ഡബ്ലിൻ: കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ക്രാന്തി അയർലൻഡ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിൽ നടന്ന പരിപാടിയിൽ, അയർലൻഡിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിന്റെ മണ്ണിനും സാധാരണക്കാർക്കും വേണ്ടി വി.എസ്. നടത്തിയ പോരാട്ടങ്ങളെ ചടങ്ങ് ഓർത്തെടുത്തു. ക്രാന്തി പ്രസിഡന്റ് അനൂപ് ജോണായിരുന്നു അധ്യക്ഷൻ. മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഓൺലൈനായി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ജീവിത … Read more