ഗ്രൂപ്പിൽ ഇനി 512 പേരെ വരെ ചേർക്കാം, അംഗങ്ങൾ അയയ്ക്കുന്ന മെസേജ് അഡ്മിന് ഡിലീറ്റ് ചെയ്യാം; പുത്തൻ മാറ്റങ്ങളുമായി വാട്സാപ്പ്

ഗ്രൂപ്പില്‍ അയയ്ക്കാവുന്ന ഫയലിന്റെ സൈസ് വര്‍ദ്ധിപ്പിക്കുക, ഗ്രൂപ്പിലെ അംഗങ്ങള്‍ അയയ്ക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരം നല്‍കുക എന്നിങ്ങനെ പുതിയ മാറ്റങ്ങളുമായി വാട്‌സാപ്പിന്റെ അപ്‌ഡേഷന്‍. ഒപ്പം ഗ്രൂപ്പിലെ പരമാവധി അംഗങ്ങളുടെ എണ്ണം 256-ല്‍ നിന്നും 512 ആക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വാട്‌സാപ്പ് ഈയിടെ കൊണ്ടുവന്ന അപ്‌ഡേഷനില്‍ മെസേജുകള്‍ക്കുള്ളില്‍ തന്നെ ഇമോജികള്‍ റിപ്ലൈ ആയി നല്‍കാനുള്ള സൗകര്യമുണ്ട് (ഫേസ്ബുക്കിന് സമാനമായി). ഇത് വരുന്ന ആഴ്ചകളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ കൂടി വരുത്താനൊരുങ്ങുകയാണ് കമ്പനി: ഗ്രൂപ്പിലെ പരമാവധി അംഗങ്ങളുടെ … Read more

ഫേസ്‌ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടത് സാങ്കേതികപ്രശ്‍നം; ഫേസ്‌ബുക്ക് ഓഹരിവില ഇടിഞ്ഞു

അയര്‍ലന്‍ഡ് ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഫോസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സേവനം തടസപ്പെട്ടത് കോണ്‍ഫിഗറേഷന്‍ പ്രശ്‌നം മൂലമാണെന്ന് ഫേസ്ബുക്ക്. അയര്‍ലന്‍ഡില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഈ വെബ്‌സൈറ്റുകളുടെയും, ആപ്പുകളുടെയും സേവനത്തിന് തടസം നേരിട്ടത്. ഇവ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘Sorry something went wrong,’ ‘Check your internet connection’ തുടങ്ങിയ സന്ദേശങ്ങളായിരുന്നു സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സേവനം മുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടങ്ങിയെന്ന് കാട്ടി ഫേസ്ബുക്ക് ട്വിറ്ററില്‍ ഒരു സന്ദേശം ട്വീറ്റ് … Read more