വാട്സാപ്പ് അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16-ൽ നിന്നും 13 ആക്കി കുറച്ചു

വാട്‌സാപ്പില്‍ അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16-ല്‍ നിന്നും 13 ആക്കി കുറച്ച് കമ്പനി. ഇതോടെ ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മുതലായ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ പ്രായ വ്യവസ്ഥയിലേയ്ക്ക് വാട്‌സാപ്പും എത്തിയിരിക്കുകയാണ്. അതേസമയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16 വയസ് ആക്കണമെന്ന് അയര്‍ലണ്ടിലെ വിദ്യാഭ്യാസവകുപ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശം കമ്പനികള്‍ തള്ളിയിരുന്നു. ബുധനാഴ്ച കമ്പനികളുമായി വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി നടത്തിയ ചര്‍ച്ചയില്‍, ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് … Read more

‘വാഹനവിൽപ്പന, താമസസൗകര്യം വാട്സാപ്പ് വഴി പരസ്യം നൽകാം;’ അയർലണ്ടിൽ കമ്മീഷൻ തട്ടിപ്പ് പടരുന്നു

അയര്‍ലണ്ടില്‍ വാഹനവില്‍പ്പന, താമസസൗകര്യം അന്വേഷിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വാട്‌സാപ്പ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു. വാഹനം വില്‍ക്കാനോ, റൂം വാടകയ്ക്ക് നല്‍കാനോ ഉള്ളവരില്‍ നിന്നും കമ്മീഷനായി പണം വാങ്ങി നല്‍കുന്ന വാട്‌സാപ്പ് പരസ്യങ്ങളിലൂടെ ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള തട്ടിപ്പുകളാണ് വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. ‘റോസ്മലയാളം’ പോലുള്ള പ്രവാസി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സൗജന്യമായി ഇത്തരം പരസ്യങ്ങള്‍ നല്‍കുമെന്നിരിക്കെയാണ് ഇടനിലക്കാര്‍ ചമഞ്ഞ് പലരും പരസ്യങ്ങള്‍ക്ക് കമ്മീഷന്‍ ഈടാക്കിവരുന്നത്. ഇത്തരം പരസ്യങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുന്ന നമ്പറുകള്‍ മറ്റ് പല തട്ടിപ്പുകള്‍ക്കും ഉപയോഗിക്കാനും, … Read more

അയർലണ്ടിൽ താമസസ്ഥലം കണ്ടെത്താൻ വിഷമിക്കുന്നവർക്കായി മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പ്

അയര്‍ലണ്ടില്‍ താമസസ്ഥലം കണ്ടെത്താൻ വിഷമിക്കുന്നവർക്കായി മലയാളികളുടെ നേതൃത്വത്തില്‍ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ്. ബിസിനസ് എന്ന നിലയ്ക്കല്ലാതെ ഒരു സേവനം എന്ന രീതിയിലാണ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ളതെന്നും, ഗ്രൂപ്പിന് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യമോ, ലാഭം നേടാനുള്ള ശ്രമമോ ഇല്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി. ഗ്രൂപ്പില്‍ താമസ്ഥലം സംബന്ധിച്ചുള്ള മെസേജുകള്‍ ആര്‍ക്കും ഇടാം. താമസ്ഥലം സംബന്ധിച്ചുള്ള മെസേജുകള്‍ മാത്രമാണ് അനുവദനീയം. അതേസമയം ഇവയുടെ വിശ്വാസ്യത സംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല. താമസസ്ഥലത്തിന്റെ പേരില്‍ വഞ്ചനയുണ്ടായേക്കുമെന്ന കാര്യം ഗ്രൂപ്പിലെ അംഗങ്ങള്‍ ഓര്‍മ്മിക്കണമെന്നും പിന്നണി പ്രവര്‍ത്തകര്‍ … Read more

അയച്ചു കഴിഞ്ഞ ശേഷം 15 മിനിറ്റ് വരെ മെസേജ് എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

അയച്ചു കഴിഞ്ഞ മെസേജുകള്‍ 15 മിനിറ്റ് വരെ എഡിറ്റ് ചെയ്യാവുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. വാട്‌സാപ്പ് ഉള്‍പ്പെടുന്ന മെറ്റാ കമ്പനിയുടെ ഉടമയായ മാര്‍ക്ക് സക്കന്‍ബര്‍ഗ് ആണ് ഫേസ്ബുക്കിലൂടെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ആപ്പിളിലെ മെസ്സേജിങ് ആപ്പായ iMessage-ല്‍ നേരത്തെ തന്നെ ഈ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ്പ് ഈ ഫീച്ചര്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതായി മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അയച്ച മെസേജുകളില്‍ തെറ്റുകളോ, മാറ്റങ്ങളോ ഉണ്ടെങ്കില്‍ അടുത്ത 15 മിനിറ്റിനുള്ളിൽ അത് തിരുത്തി അയയ്ക്കാനുള്ള അവസരമാണ് ഈ ഫീച്ചറിലൂടെ … Read more

ഗ്രൂപ്പിൽ ഇനി 512 പേരെ വരെ ചേർക്കാം, അംഗങ്ങൾ അയയ്ക്കുന്ന മെസേജ് അഡ്മിന് ഡിലീറ്റ് ചെയ്യാം; പുത്തൻ മാറ്റങ്ങളുമായി വാട്സാപ്പ്

ഗ്രൂപ്പില്‍ അയയ്ക്കാവുന്ന ഫയലിന്റെ സൈസ് വര്‍ദ്ധിപ്പിക്കുക, ഗ്രൂപ്പിലെ അംഗങ്ങള്‍ അയയ്ക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരം നല്‍കുക എന്നിങ്ങനെ പുതിയ മാറ്റങ്ങളുമായി വാട്‌സാപ്പിന്റെ അപ്‌ഡേഷന്‍. ഒപ്പം ഗ്രൂപ്പിലെ പരമാവധി അംഗങ്ങളുടെ എണ്ണം 256-ല്‍ നിന്നും 512 ആക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വാട്‌സാപ്പ് ഈയിടെ കൊണ്ടുവന്ന അപ്‌ഡേഷനില്‍ മെസേജുകള്‍ക്കുള്ളില്‍ തന്നെ ഇമോജികള്‍ റിപ്ലൈ ആയി നല്‍കാനുള്ള സൗകര്യമുണ്ട് (ഫേസ്ബുക്കിന് സമാനമായി). ഇത് വരുന്ന ആഴ്ചകളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ കൂടി വരുത്താനൊരുങ്ങുകയാണ് കമ്പനി: ഗ്രൂപ്പിലെ പരമാവധി അംഗങ്ങളുടെ … Read more

ഫേസ്‌ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടത് സാങ്കേതികപ്രശ്‍നം; ഫേസ്‌ബുക്ക് ഓഹരിവില ഇടിഞ്ഞു

അയര്‍ലന്‍ഡ് ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഫോസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സേവനം തടസപ്പെട്ടത് കോണ്‍ഫിഗറേഷന്‍ പ്രശ്‌നം മൂലമാണെന്ന് ഫേസ്ബുക്ക്. അയര്‍ലന്‍ഡില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഈ വെബ്‌സൈറ്റുകളുടെയും, ആപ്പുകളുടെയും സേവനത്തിന് തടസം നേരിട്ടത്. ഇവ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘Sorry something went wrong,’ ‘Check your internet connection’ തുടങ്ങിയ സന്ദേശങ്ങളായിരുന്നു സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സേവനം മുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടങ്ങിയെന്ന് കാട്ടി ഫേസ്ബുക്ക് ട്വിറ്ററില്‍ ഒരു സന്ദേശം ട്വീറ്റ് … Read more