വാട്സാപ്പ് അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16-ൽ നിന്നും 13 ആക്കി കുറച്ചു

വാട്‌സാപ്പില്‍ അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16-ല്‍ നിന്നും 13 ആക്കി കുറച്ച് കമ്പനി. ഇതോടെ ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മുതലായ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ പ്രായ വ്യവസ്ഥയിലേയ്ക്ക് വാട്‌സാപ്പും എത്തിയിരിക്കുകയാണ്.

അതേസമയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16 വയസ് ആക്കണമെന്ന് അയര്‍ലണ്ടിലെ വിദ്യാഭ്യാസവകുപ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശം കമ്പനികള്‍ തള്ളിയിരുന്നു. ബുധനാഴ്ച കമ്പനികളുമായി വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി നടത്തിയ ചര്‍ച്ചയില്‍, ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനികള്‍ നിലപാടെടുത്തത്. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു മന്ത്രി ഈ നിര്‍ദ്ദേശവുമായി ചര്‍ച്ച വിളിച്ചത്.

രാജ്യത്ത് 13 വയസിന് താഴെയുള്ള കുട്ടികളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണെന്ന് വ്യക്തമായിട്ടുള്ളതാണെന്നും, ഇക്കാര്യം കൈകാര്യം ചെയ്യേണ്ടതാണെന്നും ചര്‍ച്ചയ്ക്ക് ശേഷം ഫോളി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: