ആരോഗ്യ ഇൻഷുറൻസ് തുക വീണ്ടും വർദ്ധിപ്പിച്ച് VHI; 300 യൂറോ വരെ നൽകേണ്ടി വരും

By Rose Malayalam Desk

അയര്‍ലണ്ടിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ VHI വീണ്ടും പ്രീമിയം വര്‍ദ്ധിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കമ്പനി പ്രീമിയത്തില്‍ വര്‍ദ്ധന വരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ക്ലെയിമുകളില്‍ 20% വര്‍ദ്ധന ഉണ്ടായെന്നും, അതിനാല്‍ പ്രീമിയത്തില്‍ 7% വര്‍ദ്ധന വരുത്തുകയുമാണെന്നാണ് കമ്പനി പറയുന്നത്. ഇതോടെ പല കുടുംബങ്ങളും വര്‍ഷം 300 യൂറോ വരെ VHI ആരോഗ്യ ഇന്‍ഷുറന്‍സിനായി നല്‍കേണ്ട സ്ഥിതിയാണ്.

മാര്‍ച്ച് 1 മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്ക് പ്രീമിയം വര്‍ദ്ധന ബാധകമാകും.

രാജ്യത്തെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയായ Irish Life-ഉം പ്രീമിയം 4.8% ഉയര്‍ത്തുന്നതായി ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments