ഓൺലൈനിൽ ടീത്ത് വൈറ്റനിങ് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ ജാഗ്രതൈ!

By Rose Malayalam Desk

പല്ലുകള്‍ വെളുപ്പിക്കാനായി ഓണ്‍ലൈനില്‍ ലഭ്യമായ പല ഉല്‍പ്പന്നങ്ങളിലും അമിതമായ ബ്ലീച്ച് ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി Health Products Regulatory Authority (HPRA). ഇത്തരം ഉല്‍പ്പന്നങ്ങള്‍ പലതിനും യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിലവാരം ഉണ്ടാകില്ലെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഇയു നിയമപ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടതിലുമധികം hydrogen peroxide (bleach) ഇവയില്‍ ഉണ്ടാകാം. ഇത് വായ് പൊള്ളുക, പല്ലുകള്‍ കേടു വരിക, വീക്കം, വേദന, പല്ല് സെന്‍സിറ്റീവാകുക മുതലായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരം അനധികൃത ടീത്ത് വൈറ്റനിങ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന 100-ലധികം വെബ്‌സൈറ്റുകള്‍ കഴിഞ്ഞ വര്‍ഷം പൂട്ടിച്ചതായും, 7,000-ഓളം ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തതായും HPRA അറിയിച്ചു.

ഇയു നിയമപ്രകാരം കടകളില്‍ നിന്നും വാങ്ങുന്ന ടീത്ത് വൈറ്റനിങ് ഉല്‍പ്പന്നങ്ങളില്‍ പരമാവധി 0.1% hydrogen peroxide മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. 0.1% മുതല്‍ 6% വരെ hydrogen peroxide അടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ ഡെന്റിസ്റ്റുകള്‍ക്ക് മാത്രമാണ് അധികാരം. 6 ശതമാനത്തില്‍ കൂടുതല്‍ hydrogen peroxide അടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇയുവില്‍ നിയമപ്രകാരം നിരോധിച്ചിട്ടുമുണ്ട്. വില്‍ക്കപ്പെടുന്ന എല്ലാ ഉല്‍പ്പന്നങ്ങളും അവയുടെ പേര്, EU/EEA അഡ്രസ്, ഉത്തരവാദിത്തപ്പെട്ട വ്യക്തിയുടെ പേര് എന്നിവ കൃത്യമായ രേഖപ്പെടുത്തണമെന്നും നിയമമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments