അയർലണ്ടിൽ ചെറുപ്പക്കാരിലെ പുകവലി 10 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ

By Rose Malayalam Desk

അയര്‍ലണ്ടില്‍ ദിവസേന പുകവലിക്കുന്ന 20-24 പ്രായക്കാരുടെ എണ്ണം പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റികിസ് ഓഫീസ് (CSO). 2025-ലെ കണക്കുകള്‍ പ്രകാരം 20-24 പ്രായക്കാരില്‍ ദിവസേന പുകവലിക്കുന്നത് വെറും 9% പേര്‍ മാത്രമാണ്. 2015-2025 കാലഘട്ടത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഈ പ്രായക്കാരില്‍ ഏറ്റവുമധികം ദൈനംദിന പുകവലിക്കാര്‍ ഉണ്ടായിരുന്നത് 2018-ലാണ്. ആ വര്‍ഷം 25.4% പേരായിരുന്നു ഈ പ്രായത്തില്‍ ദിവസേന പുകവലിച്ചിരുന്നത്.

ചെറുപ്പക്കാരിലെ പുകവലി ശീലം കുറഞ്ഞുവരുന്നത് രാജ്യത്തെ പൊതുവിലുള്ള ആരോഗ്യ രംഗത്തിന് ഉത്സാഹം പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments