അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം 149 ഗാര്‍ഡ അംഗങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായും, ഇതിന്റെ പേരില്‍ അവരില്‍ നിന്നും ആകെ 96,727 യൂറോ പിഴയായി ഈടാക്കിയതായും റിപ്പോര്‍ട്ട്. വിവരാവകാശനിയമപ്രകാരം ഗാര്‍ഡയില്‍ നിന്നും ലഭിച്ച രേഖയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു ഗാര്‍ഡ അംഗത്തില്‍ നിന്നും ഈടാക്കിയ 9,858 യൂറോയാണ് 2025-ലെ ഏറ്റവും ഉയര്‍ന്ന പിഴ എന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം 2024-ല്‍ പെരുമാറ്റച്ചട്ടലംഘനം നടത്തിയ 155 ഗാര്‍ഡകളില്‍ നിന്നായി ആകെ 91,500 യൂറോ ആയിരുന്നു പിഴയായി ഈടാക്കിയിരുന്നത്.
മാര്‍ച്ച് 1-ലെ കണക്കനുസരിച്ച് ആകെ 14,529 ആണ് ഗാര്‍ഡയുടെ അംഗബലം. ഇതില്‍ 98 പേര്‍ അതായത് 0.7% പേരോളമാണ് പെരുമാറ്റച്ചട്ടലംഘനം നടത്തിയതായി രേഖ പറയുന്നത്.
കൃത്യമായി ഡ്യൂട്ടി ചെയ്യാതിരിക്കുക, മോശം പെരുമാറ്റം, മര്യാദകേട്, സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുക മുതലായ ചട്ടലംഘനങ്ങളാണ് പ്രധാനമായും ഗാര്‍ഡ അംഗങ്ങളില്‍ നിന്നും പോയ വര്‍ഷം ഉണ്ടായിട്ടുള്ളത്. അതേസമയം വിവിധ കാരണങ്ങളാല്‍ 42 ഗാര്‍ഡകളെ കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2024-ല്‍ ഇത് 18 ആയിരുന്നു. ഇതിന് പുറമെ 2024-ലും, 2025-ലും ഓരോ ഗാര്‍ഡ അംഗങ്ങളെ വീതം സേനയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments