ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ സ്ത്രീ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു,വീഡിയോ

 

കൊല്‍ക്കത്ത: സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ പീഡിപ്പിക്കപ്പെട്ട സ്ത്രീ അടക്കമുള്ള നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. ബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം. നേരത്തെയും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയിരുന്ന യുവാവാണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ ശാരീരികമായി ഉപദ്രവിക്കുന്നതിനിടെ രക്ഷപ്പെട്ട യുവതി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. ഇതിനു ശേഷം ആക്രമണത്തിനിരയായ യുവതി ചൂല്‍ കൊണ്ട് ഇയാളെ മര്‍ദ്ദിച്ചു. ഒപ്പമുണ്ടായിരുന്ന നാട്ടുകാരും ഇയാളെ മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പൊലീസിനെ നേരത്തെ തന്നെ അറിയിച്ചെന്നും അവര്‍ വരാന്‍ വൈകിയതിനാലാണ് മര്‍ദ്ദിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: