ഒളിമ്പിക്സ്: റഗ്ബിയിൽ സൗത്ത് ആഫ്രിക്കയേയും ജപ്പാനെയും തകർത്ത് അയർലണ്ടിന്റെ ചുണക്കുട്ടികൾ ക്വാർട്ടറിൽ

പാരിസ് ഒളിംപിക്‌സിലെ തങ്ങളുടെ ആദ്യ സെവന്‍സ് റഗ്ബി മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി അയര്‍ലണ്ട്. ബുധനാഴ്ചത്തെ മത്സരത്തില്‍ എതിരാളികളായ സൗത്ത് ആഫ്രിക്കയെ 5-നെതിരെ 10 ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടാണ് പച്ചപ്പട തേരോട്ടം ആരംഭിച്ചിരിക്കുന്നത്. ഇതിന് ശേഷം നടന്ന രണ്ടാം മത്സരത്തിൽ ജപ്പാനെ 40-5 എന്ന സ്‌കോറിന് തകര്‍ത്ത ഐറിഷ് സംഘം ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് പാരിസ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനമെങ്കിലും ഫുട്‌ബോള്‍, റഗ്ബി മത്സരങ്ങള്‍ ബുധനാഴ്ച ആരംഭിച്ചു.

ഗ്രൂപ്പ് സ്റ്റേജില്‍ പൂള്‍ എയില്‍ ഉള്ള അയര്‍ലണ്ടിന്റെ അടുത്ത മത്സരം ഇന്ന് വൈകിട്ട് 3.30-ന് ന്യൂസിലാന്റുമായാണ് (ഐറിഷ് സമയം).

Share this news

Leave a Reply

%d bloggers like this: