പണം പിൻവലിക്കാൻ ഇനി ചുറ്റിക്കറങ്ങേണ്ട; എല്ലാ ശാഖകളിലും എടിഎം സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ബാങ്ക് ഓഫ് അയർലണ്ട്

രാജ്യത്തെ എല്ലാ ശാഖകളിലും എടിഎം എന്ന പ്രഖ്യാപനവുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്. രാജ്യത്തുടനീളമുള്ള തങ്ങളുടെ വിവിധ ശാഖകള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം ബാങ്ക് കൈക്കൊണ്ടിരിക്കുന്നത്. ഇതിനായി 60 മില്ല്യണ്‍ യൂറോയോളം നിക്ഷേപം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഐറിഷ് ദ്വീപില്‍ 182 ശാഖകളാണ് ബാങ്കിനുള്ളത്. ഇതില്‍ 169-ഉം അയര്‍ലണ്ടിലും ബാക്കി 13 എണ്ണം വടക്കന്‍ അയര്‍ലണ്ടിലുമായാണ് സ്ഥിതി ചെയ്യുന്നത്.

പുതുതായി കൊണ്ടുവരുന്ന എടിഎമ്മുകള്‍ക്ക് കൂടുതല്‍ പണം പ്രോസസ്സ് ചെയ്യാനുള്ള കഴിവുണ്ടാകുമെന്നും, ഉപയോഗിക്കേണ്ടി വരുന്ന ഊര്‍ജ്ജത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നും അധികാരികള്‍ അറിയിച്ചു. പണം പിന്‍വലിക്കുന്നത് കൂടാതെ ലോഡ്ജ്‌മെന്റുകള്‍ക്കായും ഇവ ഉപയോഗിക്കാം. കൂടാതെ നിക്ഷേപിച്ച പണം തന്നെ പിന്‍വലിക്കുന്ന രീതിയില്‍ റീസൈക്കിളിങ് സംവിധാനവും പുതിയ എടിഎമ്മുകളില്‍ അവതരിപ്പിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് അവശ്യ ഘട്ടങ്ങളിലുള്ള പണത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ വക്താക്കള്‍ വ്യക്തമാക്കി.

തങ്ങളുടെ 18 ശാഖകള്‍ ഈ വര്‍ഷം നവീകരിക്കുന്നതിനും ബാങ്ക് ഓഫ് അയര്‍ലണ്ട് പദ്ധതിയിട്ടിട്ടുണ്ട്. കുറഞ്ഞത് 15 ശാഖകളിലെങ്കിലും ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

ഡബ്ലിനിലെ Stillorgan, Terenure, Malahide, Ranelagh, Blackrock, Coolock എന്നിവിടങ്ങളിലെ ശാഖകളും കൂടാതെ Kilkenny-യിലെ Castlecomer; Offaly-യിലെ Birr Clare-ലെ Scariff; കോര്‍ക്കിലെ Bandon, Douglas; Kerry-യിലെ Killarney; Waterford-ലെ Lisduggan; Donegal-ലെ Falcarragh; Galway-ലെ Gort, Mainguard St Galway; Mayo-യിലെ Belmullet, Westport എന്നീ ശാഖകളുമാണ് നവീകരിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: