പഴയ ഫോണുകളിൽ ബാങ്ക് ഓഫ് അയർലണ്ട് ആപ്പ് പ്രവർത്തിക്കില്ല? അപ്ഡേറ്റ് ചെയ്യാൻ സമയം നീട്ടിനൽകി ബാങ്ക്

പഴയ സ്മാര്‍ട്ട് ഫോണുകളിലും, ടാബ്ലറ്റുകളിലും ആപ്പ് അപ്‌ഡേറ്റുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഇന്നലെയായിരുന്നു ഇതിനുള്ള അവസാന ദിവസമായി നിശ്ചയിച്ചിരുന്നതെങ്കിലും, ഇത് ജൂലൈ 1 വരെ നീട്ടുന്നതായി ബാങ്ക് അറിയിച്ചു. ഇതോടെ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണ്‍ വാങ്ങാനോ, സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാനോ കൂടുതല്‍ സമയം ലഭിക്കും. പഴയ വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ആപ്പിള്‍ ഒഎസ്, ആന്‍ഡ്രോയ്ഡ് എന്നിവയില്‍ നിര്‍മ്മാതാക്കളായ ആപ്പിളില്‍ നിന്നോ, ഗൂഗിളില്‍ നിന്നോ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല എന്ന കാരണത്താലാണ് ബാങ്ക് ഓഫ് … Read more

പണം പിൻവലിക്കാൻ ഇനി ചുറ്റിക്കറങ്ങേണ്ട; എല്ലാ ശാഖകളിലും എടിഎം സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ബാങ്ക് ഓഫ് അയർലണ്ട്

രാജ്യത്തെ എല്ലാ ശാഖകളിലും എടിഎം എന്ന പ്രഖ്യാപനവുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്. രാജ്യത്തുടനീളമുള്ള തങ്ങളുടെ വിവിധ ശാഖകള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം ബാങ്ക് കൈക്കൊണ്ടിരിക്കുന്നത്. ഇതിനായി 60 മില്ല്യണ്‍ യൂറോയോളം നിക്ഷേപം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഐറിഷ് ദ്വീപില്‍ 182 ശാഖകളാണ് ബാങ്കിനുള്ളത്. ഇതില്‍ 169-ഉം അയര്‍ലണ്ടിലും ബാക്കി 13 എണ്ണം വടക്കന്‍ അയര്‍ലണ്ടിലുമായാണ് സ്ഥിതി ചെയ്യുന്നത്. പുതുതായി കൊണ്ടുവരുന്ന എടിഎമ്മുകള്‍ക്ക് കൂടുതല്‍ പണം പ്രോസസ്സ് ചെയ്യാനുള്ള കഴിവുണ്ടാകുമെന്നും, ഉപയോഗിക്കേണ്ടി വരുന്ന ഊര്‍ജ്ജത്തില്‍ ഗണ്യമായ … Read more

അയർലണ്ടിൽ സേവിങ്സ് അക്കൗണ്ടുകൾക്ക് പലിശനിരക്ക് ഉയർത്തി AIB-യും

Bank of Ireland-ന് പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കായ AIB-യും സേവിങ്‌സ് അക്കൗണ്ടുകള്‍ക്കുള്ള പലിശനിരക്ക് ഉയര്‍ത്തുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി European Central Bank പലിശനിരക്കുകള്‍ ഉയര്‍ത്തിയതോടെ, ലോണ്‍ തിരിച്ചടവുകളും മറ്റും കാര്യമായി വര്‍ദ്ധിച്ചിരുന്നു. ഇതുവഴി ബാങ്കുകള്‍ക്ക് അധിലാഭം ലഭിക്കുമ്പോഴും അതിന്റെ വിഹിതം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് സേവിങ്‌സ് അക്കൗണ്ടുകളുള്ളവര്‍ക്ക് കൂടുതല്‍ പലിശ നല്‍കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്. 10 മുതല്‍ 1,000 യൂറോ വരെ ബാങ്കില്‍ സാധാരണ നിക്ഷേപമുള്ളവര്‍ക്ക് 12 മാസത്തേയ്ക്ക് 3% വരെ പലിശ … Read more

നിക്ഷേപകർക്ക് സന്തോഷവാർത്ത; Bank of Ireland സേവിങ്സ് അക്കൗണ്ട് പലിശനിരക്ക് വർദ്ധിപ്പിച്ചു

നിക്ഷേപകര്‍ക്ക് സന്തോഷവാര്‍ത്ത. സേവിങ്‌സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകളുള്ളവര്‍ക്ക് നല്‍കുന്ന പലിശനിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായി Bank of Ireland. സെപ്റ്റംബര്‍ 8 മുതല്‍ നിക്ഷേപകര്‍ക്ക് അധികപലിശ നല്‍കിത്തുടങ്ങുമെന്ന് ബാങ്ക് വ്യക്തമാക്കി. സൂപ്പര്‍ സേവര്‍ അക്കൗണ്ടുള്ളവര്‍ക്ക് 2-ല്‍ നിന്നും 3% ആയി പലിശ വര്‍ദ്ധിപ്പിക്കും. ആദ്യത്തെ 12 മാസമായിരിക്കും ഈ അധികപലിശ ലഭിക്കുക. ശേഷം 30,000 യൂറോ വരെ ബാലന്‍സ് ഉള്ളവര്‍ക്ക് 2% പലിശ ലഭിക്കും. നേരത്തെ ഇത് 1% ആയിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ബാങ്കുകള്‍ക്ക് ലഭിക്കുന്ന … Read more

ബാങ്ക് ഓഫ് അയർലണ്ടിന്റെ സോഫ്റ്റ്‌വെയർ പ്രശ്നം; അക്കൗണ്ടിൽ പണമില്ലാത്തവർക്കും 1,000 യൂറോ ലഭിക്കും; എടിഎമ്മിന് മുമ്പിൽ വൻ ക്യൂ

സോഫ്റ്റ്‌വെയർ പ്രശ്നം മൂലം ബാങ്ക് ഓഫ് അയർലണ്ടിൽ അക്കൗണ്ട് ഉള്ളവർക്ക്, അക്കൌണ്ടിൽ പണം ഇല്ലെങ്കിലും 1,000 യൂറോ വരെ പിൻവലിക്കാം എന്ന സ്ഥിതികാരണം അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ എടിഎമ്മിന് മുന്നിൽ വൻ ക്യൂ. പലയിടങ്ങളിലും ക്യൂ നിയന്ത്രിക്കാൻ ഗാർഡയ്ക്ക് ഇടപെടേണ്ട സ്ഥിതിയാണ് ഞായറാഴ്ച അർദ്ധരാത്രിയിലും ഉണ്ടായത്. ബാങ്ക് ഓഫ് അയർലണ്ടിന്റെ മൊബൈൽ ആപ്പുകളും ഓൺലൈൻ വെബ്സൈറ്റും വഴിയുള്ള എല്ലാ ഇടപാടുകളും ഫ്രീസായ അവസ്ഥയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് സോഫ്റ്റ്‌വെയറിൽ ഉണ്ടായ തകരാർ മൂലമാണ് അക്കൗണ്ടിൽ പണം ഇല്ലാത്തവർക്ക് പോലും … Read more

‘ഹലോ അമ്മേ, എന്റെ ഫോൺ കേടായി’; അയർലണ്ടിൽ പുതിയ അടവുമായി തട്ടിപ്പുകാർ

കുടുംബാംഗമായി ആള്‍മാറാട്ടം നടത്തിയുള്ള പണത്തട്ടിപ്പ് അയര്‍ലണ്ടില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി Bank of Ireland. നിങ്ങളുടെ കുടുംബത്തിലെ ആരുടെയെങ്കിലും പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നത്. തന്റെ ഫോണ്‍ നഷ്ടപ്പെടുകയോ, കേടാവുകയോ ചെയ്‌തെന്ന് വിശ്വസിപ്പിച്ച്, പണം ആവശ്യപ്പെടുന്നതാണ് രീതി. ഇവര്‍ അയച്ചുതരുന്ന ലിങ്കില്‍ കയറിയാല്‍ എത്തുന്ന വെബ്‌സൈറ്റ്, നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. ജൂലൈ മാസത്തില്‍ ഇത്തരം തട്ടിപ്പുകള്‍ 25% വര്‍ദ്ധിച്ചതായി Bank of Ireland പറയുന്നു. മാതാപിതാക്കള്‍, മക്കള്‍, … Read more