നാല് മാസത്തിന് ശേഷം അയർലണ്ടിൽ വീണ്ടും പെട്രോൾ, ഡീസൽ വില വർദ്ധന

നാല് മാസങ്ങളായി വില കുറഞ്ഞ ശേഷം അയര്‍ലണ്ടില്‍ ഇന്ധനവില വീണ്ടുമുയര്‍ന്നു. ഫെബ്രുവരിയിലെ സര്‍വേ പ്രകാരം പെട്രോള്‍ വില 3 സെന്റ് വര്‍ദ്ധിച്ച് 1.71 യൂറോ ആയി. ഡീസലിനാകട്ടെ നാല് സെന്റ് വര്‍ദ്ധിച്ച് ലിറ്ററിന് 1.72 യൂറോ ആയിട്ടുമുണ്ട്.

അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനായി മുടക്കേണ്ട തുകയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ ശരാശരി 967 യൂറോ ഇതിനായി മുടക്കേണ്ടിയിരുന്നെങ്കില്‍ നിലവില്‍ അത് 900.43 യൂറോയിലേയ്ക്ക് താഴ്ന്നു. ഹോള്‍സെയില്‍ വൈദ്യുതിക്ക് വില കുറഞ്ഞതാണ് ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഗുണകരമായിരിക്കുന്നത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 76.70 യൂറോ ആയി വര്‍ദ്ധിച്ചതാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: