അയർലണ്ടിൽ ഊർജ്ജ വില കുറച്ചിട്ടും ബിൽ താങ്ങാനാകാതെ ഉപഭോക്താക്കൾ; 25% കണക്ഷനുകൾ കുടിശ്ശികയിൽ

അയര്‍ലണ്ടിലെ വിവിധ ഊര്‍ജ്ജവിതരണ കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടും ഉപഭോക്താക്കള്‍ക്ക് ആശ്വാസമില്ല. Energia, Electric Ireland, Bord Gais എന്നീ കമ്പനികള്‍ക്ക് പിന്നാലെ ഊര്‍ജ്ജ വില കുറയ്ക്കുന്നതായി Pinergy ആണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഏപ്രില്‍ 1 മുതല്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന് 8.4% വില കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ വര്‍ഷം ശരാശരി 183.12 യൂറോ വീതം ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ സാധിക്കും.

കമ്പനികള്‍ ഇടയ്ക്കിടെ വിലക്കുറവ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഊര്‍ജ്ജത്തിന് മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലെക്കാളും വില അയര്‍ലണ്ടില്‍ അധികമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് നിലവില്‍ 25 ശതമാനത്തില്‍ താഴെ ഉപഭോക്താക്കള്‍ ബില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളവരായി ഉണ്ടെന്നും, ബില്‍ അടയ്ക്കാത്ത 1,385 കണക്ഷനുകള്‍ 2023-ല്‍ വിച്ഛേദിച്ചിട്ടുണ്ട് എന്നുമാണ് Irish Examiner റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല ഉപഭോക്താക്കള്‍ക്കും താങ്ങാവുന്നതിലും അധികമാണ് ഊര്‍ജ്ജ ബില്‍ എന്നാണ് ഇത് വ്യക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: