അമിതാഭ് ബച്ചന് രാവിലെ ഹൃദയ ശസ്ത്രക്രിയ! വൈകിട്ട് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ! അമ്പരന്ന് ആരാധകർ!

രാവിലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അമിതാഭ് ബച്ചന്‍, ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് കാണാന്‍ വൈകിട്ട് സ്റ്റേഡിയത്തില്‍! ആശയക്കുഴപ്പത്തിലായ ആരാധകരോട് സത്യാവസ്ഥ വിവരിച്ച് ബച്ചന്‍ കുടുംബം തന്നെ രംഗത്തെത്തി.

മാര്‍ച്ച് 15-നാണ് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ അമിതാഭ് ബച്ചന്‍ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി വാര്‍ത്ത പരന്നത്. മുന്‍നിര മാധ്യമങ്ങളടക്കം ഈ വാര്‍ത്ത നല്‍കിയിരുന്നു. കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല എന്ന തരത്തിലായിരുന്നു വാര്‍ത്ത. ഒപ്പം ബച്ചന്‍ ഹൃദയശസ്ത്രക്രിയയായ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.

എന്നാല്‍ ഇതേ ദിവസം രാത്രി ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് കാണാനായി മകന്‍ അഭിഷേക് ബച്ചനൊപ്പം അദ്ദേഹം എത്തിയതോടെ ജനങ്ങള്‍ ആശയക്കുഴപ്പത്തിലായി. രാവിലെ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തിയ ആള്‍ വൈകിട്ട് സ്റ്റേഡിയത്തിലോ?

ഇതോടെയാണ് അസുഖം സംബന്ധിച്ച വാര്‍ത്ത വ്യാജമായിരുന്നുവെന്ന് ആരാധകര്‍ തിരിച്ചറിയുന്നത്. ഇക്കാര്യം ബച്ചന്‍ കുടുംബം തന്നെ വ്യക്തമാക്കുകയും ചെയ്തു.

അതേസമയം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രമാണ് ബച്ചന്റേതായി ഇറങ്ങാനിരിക്കുന്നത്. മെയ് 9-ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ് ആണ് നായകന്‍.

Share this news

Leave a Reply