അയർലണ്ടിലെ പമ്പുകളിൽ ഇനി എല്ലാ ഇന്ധനങ്ങളുടെയും വില താരതമ്യം ചെയ്തുള്ള ബോർഡ് നിർബന്ധം

അയര്‍ലണ്ടിലെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇനിമുതല്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വെഹിക്കിള്‍സ് എന്നിവയുടെ ഇന്ധനച്ചെലവ് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവുമായി Sustainable Energy Authority of Ireland (SEAI). യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് 100 കി.മീ യാത്രയ്ക്കായി ഓരോ ഇന്ധനം ഉപയോഗിച്ചുമുള്ള ചെലവ് വ്യക്തമാക്കുന്ന പോസ്റ്ററുകളോ, സ്‌ക്രീനുകളോ പമ്പുകളില്‍ നിര്‍ബന്ധമാക്കണമെന്ന് ഐറിഷ് അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം മൂന്നോ അതിലധികമോ ഇന്ധനങ്ങള്‍ വിതരണം ചെയ്യുന്ന പമ്പുകള്‍ മാത്രം ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ മതി.

SEAI-യുടെ നിലവിലെ കണക്കനുസരിച്ച് 100 കി.മീ യാത്ര ചെയ്യാന്‍ പെട്രോള്‍ ഉപയോഗിച്ചാല്‍ ശരാശരി 10.04 യൂറോ, ഡീസല്‍ ആണെങ്കില്‍ 8.95 യൂറോ, ഇലക്ട്രിക് പവര്‍ ആണെങ്കില്‍ 3.18 യൂറോ എന്നിങ്ങനെയാണ് ചെലവ്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ കണക്കുകള്‍ പുനഃപരിശോധിച്ച് പ്രസിദ്ധീകരിക്കും. ഇതിന് അനുസരിച്ച് അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ വേണം പമ്പുകള്‍ ബോര്‍ഡ് സ്ഥാപിക്കാന്‍.

Share this news

Leave a Reply

%d bloggers like this: