കോർക്കിൽ അജ്ഞാതരുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കൗണ്ടി കോര്‍ക്കിലെ Cobh-ല്‍ യുവാവിന് നേരെ അജ്ഞാതരുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30-ലേറെ പ്രായമുള്ള ഇദ്ദേഹം നിലവില്‍ Cork University Hospital-ല്‍ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.55-ഓടെ Newtown Road-ലെ ഒരു കാര്‍ പാര്‍ക്കില്‍ വച്ചാണ് ഇദ്ദേഹത്തെ അജ്ഞാതര്‍ ആക്രമിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം വെള്ളിയാഴ്ച (മാര്‍ച്ച് 15) രാത്രി 8.45-നും 9.15-നും ഇടയ്ക്ക് Newtown Road വഴി യാത്ര ചെയ്തിരുന്ന ആര്‍ക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട വല്ല അറിവും ഉണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഈ വഴി യാത്ര ചെയ്ത വാഹനങ്ങളിലെ ഡാഷ് ക്യാമറകളിലും അക്രമികളുടെ ദൃശ്യം പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.

തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:
Cobh Garda Station- 021 4908530
Garda Confidential Line- 1800 666 111

Share this news

Leave a Reply

%d bloggers like this: