ഓപ്പറേഷൻ തോർ ; വെക്സ്ഫോർഡ് കൗണ്ടിയിൽ 85,000 യൂറോയുടെ വൻ കഞ്ചാവ് വേട്ട , 10 പേർ അറസ്റ്റിൽ

വെക്സ്ഫോർഡ് കൗണ്ടിയിൽ ഓപ്പറേഷൻ തോറിലൂടെ വൻ കഞ്ചാവ് വേട്ട നടത്തി ഗാർഡ പോലീസ്. സ്ഥലത്തെ സംശയാസ്പദമായ ഇടങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്.

കൗണ്ടിയിലെ ഒരു വീട്ടു പരിസരത്ത് , ഉദ്യോഗസ്ഥർ കഞ്ചാവ് കൃഷി കണ്ടെത്തുകയും ഏകദേശം €43,000 വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.

അതേസമയം തെക്കൻ കൗണ്ടിയിലെ മറ്റൊരു വീട്ടിൽ നിന്ന് ഏകദേശം €42,000 വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു.

ഓപ്പറേഷന്റെ ഭാഗമായി 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിൽപ്പനയ്ക്കോ വിതരണത്തിനോ ആയി മയക്കുമരുന്ന് കൈവശം വയ്ക്കൽ, കുറ്റകൃത്യം, നാശനഷ്ടം വരുത്തൽ, മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങൾ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.അറസ്റ്റിലായവരിൽ 2 സ്ത്രീകളും എട്ട് പുരുഷന്മാരും ഉൾപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: