കാത്‌ലീൻ കൊടുങ്കാറ്റ് അയർലണ്ടിലേക്ക്; രാജ്യമെങ്ങും മുന്നറിയിപ്പ്

ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ വീണ്ടും കൊടുങ്കാറ്റ്. ശനിയാഴ്ചയോടെ കാത്‌ലീന്‍ കൊടുങ്കാറ്റ് (Storm Kathleen) അയര്‍ലണ്ടിന്റെ കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളിലായി കാലാവസ്ഥാ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെ കോര്‍ക്ക്, കെറി, ഗോള്‍വേ, മേയോ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വാണിങ് നിലനില്‍ക്കും. ഓറഞ്ച് വാണിങ്ങിന് പുറമെ രാജ്യമെങ്ങും ശനിയാഴ്ച രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്. വടക്കന്‍ അയര്‍ലണ്ടിലെ ആറ് കൗണ്ടികളിലും മുന്നറിയിപ്പ് ഉണ്ടാകും.

ശക്തമായ കാറ്റ് വീശുമെന്നും, മരങ്ങള്‍ കടപുഴകിയും മറ്റും അപകടങ്ങള്‍ ഉണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാറ്റില്‍ വസ്തുക്കളും മറ്റും പറന്നുവന്നും അപകടമുണ്ടായേക്കാം. റോഡ് യാത്രയ്ക്ക് തടസമനുഭവപ്പെടുകയും, തീരപ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: