ഡബ്ലിൻ തുറമുഖത്ത് എത്തിച്ച വാനിൽ 1.1 മില്യൺ യൂറോയുടെ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ

1.1 മില്യണ്‍ യൂറോ വില വരുന്ന ഹെര്‍ബല്‍ കഞ്ചാവുമായി ഡബ്ലിന്‍ തുറമുഖത്ത് ഒരാള്‍ അറസ്റ്റില്‍. ഡിറ്റക്ടര്‍ ഡോഗായ ജെയിംസിന്റെ സഹായത്തോടെ ബുധനാഴ്ചയാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

യു.കെയില്‍ നിന്നും തുറമുഖം വഴി എത്തിയ ഒരു വാന്‍ പരിശോധിച്ചപ്പോഴായിരുന്നു 55.3 കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. വാനില്‍ കുപ്പികളില്‍ സൂക്ഷിച്ച വെള്ളം, ഗാര്‍ഡന്‍ ഫര്‍ണ്ണിച്ചര്‍ എന്നിവയ്ക്കിടയില്‍ പൊതിഞ്ഞ നിലിലായിരുന്നു ഇവ. സംഭവസ്ഥലത്ത് നിന്നും 50-ലേറെ പ്രായമുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തേയ്ക്കുള്ള മയക്കുമരുന്ന് കടത്ത് തടയുക ലക്ഷ്യമിട്ട് റവന്യൂ വകുപ്പ് നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന.

Share this news

Leave a Reply