വിപുലമായ ഈദ് സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി അയർലണ്ടിലെ കേരള മുസ്ലിം കമ്മ്യൂണിറ്റി (കെഎംസിഐ)

കേരളത്തിൽ നിന്നും അയർലണ്ടിലേക്കു കുടിയേറിയ മുസ്ലിം കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് Kerala Muslim Community Ireland (KMCI).

200-ലധികം കുടുംബങ്ങൾ അംഗങ്ങളായ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ 2 വർഷങ്ങൾ ആയി ഇസ്ലാമിക പ്രാർത്ഥന, ആരാധന സംബന്ധമായ ഒത്തുചേരലുകൾ, ആഘോഷങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.

ആത്മ സംസ്കരണത്തിന്റെ മാസമായ പുണ്യറമളാനിന്നു ശേഷം ഉള്ള ആഘോഷമായ ഈദുൽ ഫിത്ർ ഏപ്രിൽ 13-ന് MOONCOIN പാരിഷ് ഹാളിൽ വച്ചു നടത്തപെടുന്നു (MoonCoin Parish Hall Co-Kilkenny, Near വാട്ടർഫോർഡ്).

ഈ പരിപാടിയിലേക്ക് പങ്കെടുക്കാൻ താല്പര്യം ഉള്ളവർ KMCI Whatsapp group വഴിയോ താഴെ കൊടുക്കുന്ന ഭാരവാഹികൾ വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു.

Anaz M Sayed- 0873226943

Fameer CK- 89 409 0747

Share this news

Leave a Reply

%d bloggers like this: