കൊടുങ്കാറ്റിന് പിന്നാലെ അയർലണ്ടിൽ അതിശക്തമായ മഴ, വെള്ളപ്പൊക്ക സാധ്യത; 5 കൗണ്ടികളിൽ മുന്നറിയിപ്പ്

കാത്‌ലീന്‍ കൊടുങ്കാറ്റിന് പിന്നാലെ അയര്‍ലണ്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതിശക്തമായ മഴ വെള്ളപ്പൊക്കത്തിനും, റോഡിലെ കാഴ്ച മങ്ങലിനും കാരണമായേക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

മഴ പ്രധാനമായും ബാധിക്കുന്ന കൗണ്ടികളായ കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങും കാലാവസ്ഥാ അധികൃതര്‍ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 മണിക്ക് നിലവില്‍ വന്ന വാണിങ്, ചൊവ്വ അര്‍ദ്ധരാത്രി 12 വരെ തുടരും.

റോഡില്‍ കാഴ്ച മങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രൈവര്‍മാര്‍ വളരെ വേഗം കുറച്ച് മാത്രം വാഹനമോടിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെട്ടെന്നുള്ള ബ്രേക്കിങ് വാഹനം മറിയാന്‍ ഇടയാക്കും. ടയറുകള്‍ക്ക് ആവശ്യമായ ഗ്രിപ്പ് ഉണ്ടെന്നും ഉറപ്പാക്കുക.

അതേസമയം കഴിഞ്ഞ ദിവസം ശക്തിയായി വീശിയടിച്ച കാത്‌ലീന്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് പലയിടങ്ങളിലും തടസ്സപ്പെട്ട വൈദ്യുതി, മിക്കയിടത്തും പുനഃസ്ഥാപിച്ചിട്ടുണ്ട്.

Share this news

Leave a Reply