അയർലണ്ടിൽ 8.9 മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്പോട്ട് സമ്മാനം നേടി ഭാഗ്യശാലി; ടിക്കറ്റ് വിറ്റത് ലിമറിക്കിൽ

അയര്‍ലണ്ടില്‍ 8.9 മില്യണ്‍ യൂറോയുടെ ജാക്ക്‌പോട്ട് സമ്മാനം നേടി ഭാഗ്യശാലി. ശനിയാഴ്ച രാത്രി നറുക്കെടുത്ത ലോട്ടറി ടിക്കറ്റിനാണ് വമ്പന്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് ഉടമ ആരെന്ന് കണ്ടെത്തിയിട്ടില്ലെന്നും, ടിക്കറ്റ് വിറ്റത് കൗണ്ടി ലിമറിക്കിലാണെന്നും നാഷണല്‍ ലോട്ടറി അറിയിച്ചു.

01, 09, 10, 14, 26, 40 എന്നിവയും, ബോണസായ 04-ഉം ആണ് €8,970,934 സമ്മാനം ലഭിച്ച നമ്പറുകള്‍. ടിക്കറ്റ് എടുത്തവര്‍ നമ്പറുകള്‍ കൃത്യമായി പരിശോധിച്ച് സമ്മാനമുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് നാഷണല്‍ ലോട്ടറി അധികൃതര്‍ പറഞ്ഞു. സമ്മാനം ലഭിച്ചയാള്‍ 1800 666 222 എന്ന നമ്പറിലോ claims@lottery.ie എന്ന ഇമെയിലിലോ ബന്ധപ്പെടണം.

രാജ്യത്ത് ഈ വര്‍ഷം ഇത് മൂന്നാമത്തെ ആളാണ് ലോട്ടോ ജാക്ക്‌പോട്ട് മില്യനയര്‍ വിജയിയാകുന്നത്. നേരത്തെ ഡബ്ലിന്‍, ലൂ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് ജാക്ക്‌പോട്ട് വഴി വമ്പന്‍ തുക സമ്മാനം ലഭിച്ചിരുന്നു.

Share this news

Leave a Reply