അയർലണ്ടിലെ മൂന്നു കൗണ്ടികളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ക്ലെയർ, കോർക്ക്, ലീമറിക്ക് എന്നിവിടങ്ങളിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 8 മണി വരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ കൗണ്ടികളിൽ ശക്തമായ മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും, ആലിപ്പഴം വീഴ്ചയും ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. മിന്നൽ പ്രളയവും ഉണ്ടായേക്കാം.
റോഡിൽ കാഴ്ച കുറയാനും, മഴയും ആലിപ്പഴം വീഴ്ചയും കാരണം വാഹനങ്ങൾ തെന്നിപ്പോകാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.