അയർലണ്ടിന്റെ ബെസ്റ്റ് റിസേർച്ചർ കോൺട്രിബ്യൂഷൻ അവാർഡ് നേടിയ ഡോ. ജംഷീല നസീറിനെ ആദരിച്ചു

മേരി ക്യൂറി ഫെല്ലോഷിപ്പ് ജേതാവും സയൻസ് ഫെഡറേഷൻ അയർലണ്ട് (SFI ) ബെസ്റ്റ് റിസേർച്ചർ കോൺട്രിബ്യൂഷൻ അവാർഡ് ജേതാവുമായ ഡോ. ജംഷീല നസീറിനെ അയർലണ്ട് കെഎംസിസി നടത്തിയ ചടങ്ങിൽ വെച്ച് ആദരിച്ചു .
2022-ൽ പോസ്റ്റ് ഡോക്ടറൽ റിസേർച്ച് പഠനത്തിനായി ട്രിനിറ്റി കോളേജിൽ എത്തിയ ഡോ. ജംഷീല, നാട്ടിൽ കൊണ്ടോട്ടി EMEA കോളേജിൽ അസ്സോസിയേറ്റ് പ്രൊഫസർ ആണ്.

തിരുരങ്ങാടി PSMO കോളേജ് , കണ്ണൂർ യൂണിവേഴ്സിറ്റി, NIT കാലിക്കറ്റ് , SN കോളേജ് കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് ജംഷീല പഠനം പൂർത്തിയാക്കിയത് . 2024 മെയ്   മാസത്തിൽ ബാഴ്‌സലോണയിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓഫ് വസ്ക്യൂലൈറ്റിസിൽ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിക്കുകയുമുണ്ടായിട്ടുണ്ട്.

ഡോ. ജംഷീലയുടെ അക്കാഡമിക് നേട്ടങ്ങളെ അഭിനന്ദിച്ചതിനോടൊപ്പം അത് മറ്റു വിദ്യാർത്ഥികൾക്കു കൂടി വലിയ പ്രചോദനം ആണെന്ന് സംസാരിച്ചവർ ഊന്നിപ്പറഞ്ഞു . ഐഒസി അയർലണ്ട് പ്രസിഡന്റ് എംഎം ലിങ്ക് വിൻസ്റ്റാർ ഡോ. ജംഷീലയ്ക്ക് ഉപഹാരം സമർപ്പിച്ചു . മൈഗ്രന്റ് നഴ്സസ് അയർലൻഡ് നാഷണൽ കൺവീനർ വർഗീസ് ജോയ് , കെഎംസിസി ജനറൽ സെക്രട്ടറി ഫവാസ് മാടശ്ശേരി , നജിം പാലേരി , ആശിഖ്, ബിന്യമിൻ , അഫ്നാസ് കൊല്ലം , അൻസാസ് അബുബക്കർ , ജൗഹറ , റോഷ്‌നി , മുഹമ്മദ് അൻസാരി , ഒഐസിസി ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ , ട്രഷറർ സുബിൻ ഫിലിപ് , കെഎംസിസി ട്രഷറർ അർഷാദ് ടികെ, അഡ്വക്കറ്റ് നസീർ കേയി തുടങ്ങിയവർ സംസാരിച്ചു .

മുൻ തിരുരങ്ങാടി MLA സിപി കുഞ്ഞാലിക്കുട്ടി കേയിയുടെ മകനായ അഡ്വക്കറ്റ് നസീർ കേയിയാണ് ജംഷീലയുടെ ഭർത്താവ്.

Share this news

Leave a Reply

%d bloggers like this: