നല്ല വെയിലും ചൂടും ഉണര്‍വ്വ് പകര്‍ന്ന ദിവസങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടില്‍ തണുപ്പ് തിരികെയെത്തുന്നു. ഇക്കഴിഞ്ഞ വാരാന്ത്യം റോസ്‌കോമണില്‍ 21.6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാരാന്ത്യം താപനില താഴേയ്ക്ക് പോകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.
ഇന്ന് പൊതുവെ ആകാശം മേഘാവൃതമായിരിക്കും. എങ്കിലും തെക്ക്, തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ 20 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാം. വടക്കന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. 14 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ശരാശരി താപനില. അതേസമയം രാത്രിയില്‍ താപനില 10-12 ഡിഗ്രി വരെ താഴും.
ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് വീണ്ടും മഴയെത്തും. ഉച്ചയോടെ മഴ മാറി വെയില്‍ ലഭിക്കുകയും ചെയ്യും. 13 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ശരാശരി താപനില. രാത്രിയില്‍ താപനില 5-7 ഡിഗ്രി വരെ താഴും.
ബുധനാഴ്ച വീണ്ടും തണുപ്പ് വര്‍ദ്ധിക്കാനാണ് സാധ്യത. വെയിലും ഇടവിട്ടുള്ള ചാറ്റല്‍ മഴയുമാണ് അന്നേ ദിവസം അനുഭവപ്പെടുക. വടക്കന്‍ പ്രദേശങ്ങളെയാണ് മഴ കാര്യമായി ബാധിക്കുക. പകല്‍ 11 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന താപനില രാത്രിയില്‍ 5 മുതല്‍ 7 ഡിഗ്രി വരെ കുറയുകയും ചെയ്യും.
വ്യാഴാഴ്ചയും മഴയും വെയിലും കലര്‍ന്ന കാലാവസ്ഥയാകും അനുഭവപ്പെടുക. വടക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കാര്യമായി മഴ പെയ്യും. 12 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാകും താപനില.
വെള്ളിയാഴ്ച വടക്കന്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുമെന്നും, 15-18 ഡിഗ്രി വരെയാകും പരമാവധി താപനില ഉയരുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.