പടിഞ്ഞാറന്‍ ഡബ്ലിനിലെ വീട്ടില്‍ നിന്നും 300,000 യൂറോ വിലവരുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. ഹെറോയിന്‍, കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ Saggart പ്രദേശത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഡ Dublin Crime Response Team പിടിച്ചെടുത്തത്. ഗാര്‍ഡ ഡോഗ് യൂണിറ്റും സഹായം നല്‍കി.
2 കിലോഗ്രാം ഹെറോയിന്‍ പാഴ്‌സല്‍ പാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവ ചെറിയ അളവിലും ആയിരുന്നു. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ വീട്ടില്‍ വച്ച് തന്നെ അറസ്റ്റിലായിട്ടുണ്ട്.