അയര്‍ലണ്ടിലെ വിക്ക്‌ലോയില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശിയായ ആന്‍സി കൊടുപ്പനപോളയ്ക്കലിന്റെ നാലാമത്തെ പുസ്തകമായ ‘എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ’ എന്ന പുസ്തകം പ്രശസ്ത നടനും സംവിധായകനുമായ ജോണി ആന്റണി പ്രകാശനം ചെയ്തു. ചങ്ങനാശേരിയില്‍ വച്ചാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ ആലപ്പാട്ട് കുടുംബത്തില്‍ ജനിച്ച ആന്‍സി, ന്യൂഡല്‍ഹിയിലെ നഴ്‌സിങ് പഠനത്തിന് ശേഷം സൗദി അറേബ്യയില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ടില്‍ നിന്നും നഴ്‌സിംഗ് മാനേജ്‌മെന്റില്‍ ബിരുദവും, ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ നഴ്‌സിങ്ങില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ ആന്‍സി 2004 മുതല്‍ അയര്‍ലണ്ടില്‍ സ്ഥിരതാമസമാണ്. അവതാരകയായും ആന്‍സി കഴിവ് തെളിയിച്ചിട്ടുണ്ട്.
അഗദീര്‍ കാഴ്ചകള്‍, കേള്‍ക്കാത്ത ചിറകടികള്‍, ശ്വാസത്തിന്റെ ഉടമ്പടി എന്നിവയാണ് നേരത്തെ പ്രസിദ്ധീകരിച്ച കൃതികള്‍.
പുസ്തകം വായിക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കും: https://ancy.ie/