കൗണ്ടി മേയോയിലെ Castlebar-ല്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. പ്രദേശത്ത് വാറണ്ടുമായി എത്തിയ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 120,000 യൂറോയോളം വിലവരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്.
തുടര്‍പരിശോധനയില്‍ 30,000 യൂറോ വിലവരുന്ന 0.5 ഗ്രാം എംഡിഎംഎ വേറെയും പിടികൂടിയിട്ടുണ്ട്.
20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഗാര്‍ഡ അന്വേഷണം തുടരുകയാണ്.