തെരഞ്ഞെടുപ്പ് പൂരം കൊടിയിറങ്ങി; അയർലണ്ടിലെ പുതിയ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ഇവർ

അയര്‍ലണ്ടില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ക്ക് വേണ്ടി നടന്ന തെരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളിലും വിജയികളായി. ഞായറാഴ്ച ആരംഭിച്ച വോട്ടെണ്ണലില്‍ ആകെയുള്ള 14 സീറ്റുകളിലെയും വിജയികളെയും അഞ്ച് ദിവസം നീണ്ടുനിന്ന എണ്ണലിലൂടെ തെരഞ്ഞെടുത്തു. ഇന്ന് പുലര്‍ച്ചെ 3.10-നാണ് അവസാന എംഇപിമാരെ തെരഞ്ഞെടുത്തുകൊണ്ടുള്ള വോട്ടെണ്ണല്‍ അവസാനിച്ചത്.

തെരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ Fianna Fail, Fine Gael എന്നിവരുടെ നാല് വീതം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍, പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ രണ്ട് പേരാണ് യൂറോപ്യന്‍ പാര്‍ലമെന്റിലെത്തുക. ലേബര്‍ പാര്‍ട്ടി 1, സ്വതന്ത്രര്‍ 2, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് ബാക്കി സീറ്റുകള്‍.

Fine Gael-ന് ഇത്തവണ മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ ഒരു സീറ്റ് നഷ്ടം വന്നപ്പോള്‍ Fianna Fail-ന് 2 സീറ്റുകള്‍ കൂടുതല്‍ ലഭിച്ചു. Sinn Fein ഒരു സീറ്റ് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ തവണ സംപൂജ്യരായിരുന്ന ലേബര്‍ പാര്‍ട്ടി ഇത്തവണ ഒരാളെ വിജയിപ്പിച്ചു. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ വിജയവും ഇത്തവണ എടുത്തു പറയേണ്ടതാണ്.

ഭരണകക്ഷിയായ ഗ്രീന്‍ പാര്‍ട്ടി അടക്കം മറ്റുള്ളവര്‍ക്കൊന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിച്ചില്ല. 2019-ലെ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.

യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്ക് അയര്‍ലണ്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഇപിമാരുടെ പൂര്‍ണ്ണ പട്ടിക ചുവടെ:

ഡബ്ലിന്‍:

Barry Andrews (Fianna Fáil)
Lynn Boylan (Sinn Féin)
Regina Doherty (Fine Gael)
Aodhán Ó Ríordáin (Labour)

മിഡ്‌ലാന്‍ഡ്‌സ്- നോര്‍ത്ത്- വെസ്റ്റ്:

Luke ‘Ming’ Flanagan (Independent)
Barry Cowen (Fianna Fáil)
Nina Carberry (Fine Gael)
Maria Walsh (Fine Gael)
Ciaran Mullooly (Independent Ireland)

സൗത്ത്:

Seán Kelly (Fine Gael)
Billy Kelleher (Fianna Fáil)
Michael McNamara (Independent)
Cynthia Ní Mhurchú (Fianna Fáil)
Kathleen Funchion (Sinn Féin)

Share this news

Leave a Reply

%d bloggers like this: