ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ‘സമ്മർ ഫെസ്റ്റ് 2024’ ജൂലൈ 20-ന് ടിപ്പററിയിൽ

County Tipperary-യിലെ ക്ലോൺമലിൽ ജൂലൈ 20-ആം തീയതി സമ്മർ ഫെസ്റ്റ് നടത്തപ്പെടുന്നു. Tipperary-യിലെ ഇന്ത്യക്കാരുടെ സംഘടനയായ ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയാണ് ‘Clonmel Summer Fest 2024’ അണിയിച്ചൊരുക്കുന്നത്.

രാവിലെ 9 മണി മുതൽ വൈകിട്ട് 9 വരെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ നടക്കുന്നത് കഴിഞ്ഞ വർഷത്തെ വേദിയായ ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ തന്നെ ആണ്. കഴിഞ്ഞ വർഷത്തെ സമ്മർ ഫെസ്റ്റിന്റെ ഉജ്ജ്വല വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ കഴിയുന്ന വിവിധങ്ങളായ കലാകായിക പരിപാടികൾ ആണ് ഇത്തവണത്തെ സമ്മർ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അയർലണ്ടിലെ വിവിധ കൗണ്ടികളിലുള്ള ഇന്ത്യക്കാരെ ഒരു കൊടിക്കീഴിൽ കൊണ്ടുവരുന്നതോടൊപ്പം ലോക്കൽ ഐറിഷ് കമ്മ്യൂണിറ്റിയെ കൂടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളാണ് നടത്തപ്പെടുന്നത്.

കാഴ്ചക്കാരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന വീറും വാശിയും നിറഞ്ഞ ഓൾ അയർലണ്ട് വടംവലി മത്സരവും, സെവൻസ് ഫുട്ബോളിന്റെ സൗന്ദര്യവും ചടുലതയും ഇത്തവണത്തെ സമ്മർ ഫെസ്റ്റിന്റെ പ്രത്യേകതയാണ്. വിവിധ സ്റ്റേജുകളിൽ നടത്തപ്പെടുന്ന സിനിമാറ്റിക്ക് ആൻഡ് ഫോക്ക് ഡാൻസ് മത്സരങ്ങളും മാജിക് ഷോ, ആനിമൽ ഷോ, അയർലണ്ടിലെ പ്രമുഖ മ്യൂസിക് ബാൻഡുകളെ ഉൾപ്പെടുത്തി നടത്തപ്പെടുന്ന ലൈവ് മ്യൂസിക് എന്നിവയും ഈ പരിപാടിയുടെ ഹൈലൈറ്റ്സ് ആണ്.

കുട്ടികളെയും മുതിർന്നവരെയും ഉൾപ്പെടുത്തി നടത്തപ്പെടുന്ന വിവിധ സ്പോർട്സ് ആൻഡ് ഗെയിംസ്, ഫൺ ഗെയിംസ്, ഡ്രോയിങ് ആൻഡ് കളറിംഗ് കോമ്പറ്റീഷൻസ് തുടങ്ങി ഒട്ടനവധി പരിപാടികളും ഇത്തവണത്തെ സമ്മർ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ നാടിന്റെ രുചി ഭേദങ്ങളെ സമുന്വയിപ്പിക്കുന്ന ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ‘രുചി’ ആണ് ഈ സമ്മർ ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകത. ആകർഷകങ്ങളായ ഒട്ടനവധി സമ്മാനങ്ങളോടെ സമ്മർ ഫെസ്റ്റ് ലക്കി ഡ്രോയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

Clonmel സമ്മർ ഫെസ്റ്റിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്ന് മാത്രമല്ല, സൌജന്യ കാർ പാർക്കിങ് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. അയർലണ്ടിലെ വിവിധ കൗണ്ടികളിലുള്ള ഇന്ത്യൻ സമൂഹത്തെ Clonmel സമ്മർ ഫെസ്റ്റ് 2024-ലേക്ക് ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

മാത്യു 0894687808
റോണി 0894112129
ലിജോ ജോസഫ് 0879086246

Share this news

Leave a Reply

%d bloggers like this: