അയർലണ്ട് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഗസൽ നൈറ്റും ജൂൺ 23-ന് നു നടക്കും. ഡബ്ലിൻ പമേഴ്സ്ടൗണിലെ സെൻറ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചാണ് പരിപാടി.

വൈകിട്ട് 4 മുതൽ നടക്കുന്ന സംഗമത്തിൽ കുട്ടികൾക്കുള്ള മത്സരങ്ങളും, മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ട് . അയർലണ്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും മറ്റും ചടങ്ങിൽ പങ്കെടുക്കും.

വൈകിട്ട് 7 മുതൽ 9 വരെ ‘കുടിൽ ബാൻഡ്’ അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും നടക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
അർഷാദ് ടി.കെ 0894307654