ഡബ്ലിനിൽ ആക്രമണത്തിൽ മദ്ധ്യവയസ്കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ നടന്ന ക്രൂരമായി ആക്രമണത്തില്‍ മദ്ധ്യവയസ്‌കന്‍ മരിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെ St. Margaret’s Road-ലെ Hampton Wood Way-യില്‍ വച്ചാണ് 50-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് Mater Hospital-ല്‍ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹം മരണത്തിന് കീഴടങ്ങി.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവരോ, ദൃക്‌സാക്ഷികളോ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Finglas Garda Station on 01 6667500
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: