ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ വീടിന് ബോംബ് ഭീഷണി

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ വീടിന് നേരെ ബോംബ് ഭീഷണി. ബുധനാഴ്ച വൈകിട്ട് ഫോണ്‍ കോള്‍ വഴിയായിരുന്നു ഭീഷണി. ഈ സമയം ഹാരിസും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് ഗാര്‍ഡ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ ഭീഷണി വ്യാജമെന്ന് വ്യക്തമായി.

നേരത്തെയും ഹാരിസിന്റെ വീടിന് നേരെ ഇത്തരം ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. വീടിന് മുന്നില്‍ മുഖംമൂടിധാരികള്‍ ഒന്നിലധികം തവണ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു. തീവ്രവലതുപക്ഷവാദികളും, കുടിയേറ്റവിരുദ്ധരുമായിരുന്നു പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍.

Share this news

Leave a Reply