അയർലണ്ടിന്റെ 100 മീറ്റർ ദേശീയ റെക്കോർഡ് ഭേദിച്ച് Rhasidat Adeleke

അയര്‍ലണ്ടിന്റെ 100 മീറ്റര്‍ ഓട്ടത്തിലെ ദേശീയ റെക്കോര്‍ഡ് പഴങ്കഥയാക്കി Rhasidat Adeleke. ഇക്കഴിഞ്ഞ യൂറോപ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി മൂന്ന് മെഡലുകള്‍ നേടിയ Rhasidat Adeleke, ഇന്നലെ മോര്‍ട്ടന്‍ സ്‌റ്റേഡിയത്തില്‍ നടന്ന നാഷണല്‍ സീനിയര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പിലാണ് 11.13 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡ് ഭേദിച്ചത്. ഇതോടെ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ ദേശീയ റെക്കോര്‍ഡുകള്‍ താല സ്വദേശിയായ Adeleke-യുടെ പേരിലായി.

Sarah Lavin-ന്റെ പേരിലുള്ള 11.27 സെക്കന്റ് ആയിരുന്നു ഇതുവരെയുള്ള വനിതകളുടെ 100 മീറ്റര്‍ ദേശീയ റെക്കോര്‍ഡ്. ഇന്നലത്തെ ചാംപ്യന്‍ഷിപ്പില്‍ Adeleke-യ്ക്ക് പിന്നാലായി Sarah Lavin രണ്ടാമതും (11.37 സെക്കന്റ്), Mollie O’Reilly മൂന്നാമതും (11.61 സെക്കന്റ്) ഫിനിഷ് ചെയ്തു.

വരുന്ന വേനല്‍ക്കാലത്ത് പാരിസില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിലെ 400 മീറ്ററില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുക Rhasidat Adeleke ആണ്.

Share this news

Leave a Reply

%d bloggers like this: