രണ്ടാം മത്സരത്തിലും തോൽവി: ട്വന്റി-20 വേൾഡ് കപ്പിൽ അയർലണ്ടിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ

ട്വന്റി-20 മെന്‍സ് വേള്‍കപ്പിലെ ഗ്രൂപ്പ് സ്‌റ്റേജ് രണ്ടാം മത്സരത്തിലും അയര്‍ലണ്ടിന് തോല്‍വി. കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ 67 റണ്‍സിനാണ് അയര്‍ലണ്ട് അടിയറവ് പറഞ്ഞത്. ഇതോടെ രണ്ട് തോല്‍വികളുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്തായ അയര്‍ലണ്ടിന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ മങ്ങി. സ്‌കോര്‍: ഓസ്‌ട്രേലിയ 182-ന് 6 (20 ഓവര്‍) അയര്‍ലണ്ട് 115 ഓള്‍ ഔട്ട് (16.5 ഓവര്‍) ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി മാര്‍ക്കസ് സ്‌റ്റോയിനിസ് (29 പന്തില്‍ 45), ജോഷ് ഇന്‍ഗ്ലിസ് (17 പന്തില്‍ 37), മാറ്റ് റെന്‍ഷോ … Read more

ട്വന്റി20 വേൾഡ് കപ്പ്: ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് പൊരുതിത്തോറ്റ് അയർലണ്ട്

ട്വന്റി20 വേള്‍ഡ്കപ്പില്‍ അയര്‍ലണ്ടിന് പരാജയത്തോടെ തുടക്കം. കൊളംബോയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 20 റണ്‍സിനാണ് അയര്‍ലണ്ടിന്റെ തോല്‍വി. ടോസ് നേടിയ അയര്‍ലണ്ട് ശ്രീലങ്കയെ ബാറ്റിങ്ങിന് പറഞ്ഞയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 163 എന്ന തരക്കേടില്ലാത്ത സ്‌കാറോണ് നേടിയത്. ലങ്കയ്ക്കായി കുശാല്‍ മെന്‍ഡിസ് അര്‍ദ്ധസെഞ്ച്വറി (43 പന്തില്‍ 56-ന് നോട്ടൗട്ട്) നേടി. കാമിന്ദു മെന്‍ഡിസ് (19 പന്തില്‍ 44), ഓപ്പണര്‍ പതും നിസ്സങ്ക (23 പന്തില്‍ 24) എന്നിവരും ബാറ്റിങ്ങില്‍ … Read more

നിങ്ങളുടെ കുട്ടിക്ക് ക്രിക്കറ്റിൽ അഭിരുചിയുണ്ടോ? സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ് കുട്ടികളുടെ ട്രെയിനിങ് ആരംഭിക്കുന്നു

അയര്‍ലണ്ടിലെ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, കുട്ടികള്‍ക്കായി പ്രത്യേക പരിശീലനമാരംഭിക്കുന്നു. 13 വയസിന് താഴെയുള്ള കുട്ടികള്‍ക്കായാണ് ജൂനിയര്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് സെഷനുകള്‍ ഒരുക്കുന്നത്. ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 14 വരെ എല്ലാ ശനിയാഴ്ചയും ആറ് സെഷനുകളാണ് ഉണ്ടാകുക. സമയം വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ. ആറ് സെഷനുകള്‍ക്കുമായി 20 യൂറോ ആണ് ഫീസ്. ലൊക്കേഷന്‍ River Valley Community Centre Swords (K67 T6T7) കൂടുതല്‍ വിവരങ്ങള്‍ക്ക്: … Read more

ഷീല പാലസ് മാമാങ്കം സീസൺ 2: ഡബ്ലിനിൽ ക്രിക്കറ്റ് ആവേശത്തിന് കിരീടമിട്ട് ‘ഉപ്പുകണ്ടം ബ്രദേഴ്സ്’

ഡബ്ലിൻ: ഡബ്ലിനിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ രണ്ട് മാസമായി ആവേശത്തോടെ പിന്തുടർന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റായ ഷീല പാലസ് മാമാങ്കം സീസൺ 2 പ്രൗഢഗംഭീരമായ ഫൈനലോടെ സമാപിച്ചു. ഫൈനൽ മത്സരത്തിൽ ബാംബൂ ബോയ്സിനെ പരാജയപ്പെടുത്തി ഉപ്പുകണ്ടം ബ്രദേഴ്സ് കന്നിക്കിരീടം സ്വന്തമാക്കി. തുടക്കം മുതൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ നിർണായക ഘട്ടങ്ങളിൽ മികച്ച ടീംവർക്കും ശാസ്ത്രീയമായ കളിത്തന്ത്രങ്ങളും പുറത്തെടുത്ത ഉപ്പുകണ്ടം ബ്രദേഴ്സ് ആധികാരികമായ പ്രകടനത്തിലൂടെയാണ് വിജയം കൈവരിച്ചത്. പരാജയത്തിലും കായികമനസ്സിന്റെ മഹത്വം … Read more

അയർലൻഡ് അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ മലയാളി തിളക്കം; ഫെബിൻ മനോജ് ടീമിൽ

ഡബ്ലിൻ: അയർലൻഡ് അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഇടംനേടി മലയാളികൾക്കും ഇന്ത്യയ്ക്കും അഭിമാനമായിരിക്കുകയാണ് ഫെബിൻ മനോജ്. ഡബ്ലിനിലെ ഹിൽസ് (Hills) ക്രിക്കറ്റ് ക്ലബ്ബിലെ മിന്നും താരമായ ഫെബിൻ, ലോകകപ്പ് സ്ക്വാഡിലേക്കുള്ള തിരഞ്ഞെടുപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ വലിയൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ അയർലൻഡ്; കോച്ച് പീറ്റർ ജോൺസ്റ്റൺ ലോകകപ്പിനൊരുങ്ങുന്ന അയർലൻഡ് ടീമിന് വലിയ ആത്മവിശ്വാസമുണ്ടെന്ന് ഹെഡ് കോച്ച് പീറ്റർ ജോൺസ്റ്റൺ പറഞ്ഞു. “കഴിഞ്ഞ ലോകകപ്പുകളിൽ, 2022-ൽ പത്താം സ്ഥാനത്തും 2024-ൽ എട്ടാം സ്ഥാനത്തും എത്തിയ അയർലൻഡ് ടീം … Read more

3-2-ന് ഹംഗറിയും വീണു; ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന് യോഗ്യത നേടി അയർലണ്ട്

പോര്‍ച്ചുഗലിന് എതിരായ അട്ടിമറി വിജയത്തിന് പിന്നാലെ ഹംഗറിയെയും കീഴടക്കിക്കൊണ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അവസാന പോരാട്ടത്തിന് യോഗ്യത നേടി അയര്‍ലണ്ട്. ഞായറാഴ്ച ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ Troy Parrott-ന്റെ ഹാട്രിക്ക് ഗോളോടെ 3-2 എന്ന സ്‌കോറിനാണ് അയര്‍ലണ്ട് ഹംഗറിയെ തോല്‍പ്പിച്ചത്. പോര്‍ച്ചുഗലിന് എതിരായ മത്സരത്തിലും ഇരട്ട ഗോളുകളോടെ Parrott ഹീറോ ആയിരുന്നു. ആദ്യ പകുതിയിലെ മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ ഹംഗറിക്കെതിരെ 15-ആം മിനിറ്റില്‍ പെനാല്‍റ്റി ഗോളോടെ Parrott തിരിച്ചടി നല്‍കി. എന്നാല്‍ 37-ആം മിനിറ്റിലെ … Read more

അയർലണ്ടാടാ, അയർലണ്ട്! പോർച്ചുഗലിനെ രണ്ട് ഗോളിന് തകർത്ത് പച്ചപ്പട; ക്രിസ്റ്റിയാനോയ്ക്ക് ചുവപ്പ് കാർഡ്

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ശക്തരായ പോര്‍ച്ചുഗലിനെതിരെ അയര്‍ലണ്ടിന് അട്ടിമറി വിജയം. സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ രണ്ട് ഗോളിനാണ് അയര്‍ലണ്ട് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചത്. വ്യാഴാഴ്ച രാത്രി ഡബ്ലിന്‍ അവൈവ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ Troy Parrottഅയര്‍ലണ്ടിനായി ഇരട്ട ഗോളുകള്‍ നേടി. ആദ്യ പകുതിയിലെ 17, 45 മിനിറ്റുകളിലാണ് പോര്‍ച്ചുഗീസ് പ്രതിരോധം തകര്‍ത്ത് Parrott രണ്ട് ഗോളുകള്‍ വലയിലാക്കിയത്. കളിയില്‍ പന്ത് കൈവശം വയ്ക്കുന്നതിലും മറ്റും പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും വിജയം … Read more

അയർലണ്ടിന്റെ ‘തലവര’ മാറും; ഡബ്ലിനിൽ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ അനുമതി

ഡബ്ലിനിലെ സ്‌പോര്‍ട്ട് അയര്‍ലണ്ട് ക്യാംപസില്‍ പുതിയ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണാനുമതി നല്‍കി അധികൃതര്‍. സ്റ്റേഡിയത്തിന്റെ ആദ്യ ഘട്ടത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള അന്തിമ അനുമതിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. രണ്ട് ഘട്ടത്തിലായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശ്യം. കളിസ്ഥലവും, അനുബന്ധ സൗകര്യങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇതോടെ പ്രധാന ഫീല്‍ഡ്, 4,240 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകള്‍, ഒരു ഹൈ പെര്‍ഫോമന്‍സ് സെന്റര്‍, കളിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള കെട്ടിടം എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. ഈ ഘട്ടത്തില്‍ തന്നെ … Read more

ക്രിക്കറ്റിലെ പെൺകടുവകൾ! വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് കന്നി കിരീടം

ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വനിതാ ലോകകപ്പ് കിരീടം. മുംബൈയില്‍ ഇന്ന് നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യ കന്നി കിരീടം നേടിയത്. സ്‌കോര്‍: ഇന്ത്യ 298-7 (50 ഓവര്‍) ദക്ഷിണാഫ്രിക്ക 246 ഓള്‍ ഔട്ട് (45.3 ഓവര്‍) ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്മൃതി മന്ദാന (45), ഷെഫാലി വെര്‍മ്മ (87), ദീപ്തി ശര്‍മ്മ (58), റിച്ച ഘോഷ് (34) എന്നിവരുടെ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പിന്നാലെ റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലോറ … Read more

അടിച്ചെടുത്തു! ഏകദിന ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ

ഒടുവില്‍ അത് സംഭവിച്ചു- വനിതാ ക്രിക്കറ്റിലെ അതികായരായ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലില്‍. ഓസ്‌ട്രേലിയ നേടിയ വമ്പന്‍ സ്‌കോറായ 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ വനിതകള്‍, 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സ്‌കോര്‍: ഓസ്‌ട്രേലിയ 338 ഓള്‍ ഔട്ട് (49.5 ഓവര്‍) ഇന്ത്യ 341- 5 (48.3 ഓവര്‍) ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. 2005, 2017 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ എത്തിയിരുന്നെങ്കിലും … Read more