മൂന്ന് മാസങ്ങളോളം നീണ്ടു നിൽക്കുന്ന Kikenny Malayali Association (KMA)-ന്റെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. എല്ലാം വർഷത്തെപ്പോലെയും ഈ വർഷവും കിൽക്കനി മലയാളി അസോസിയേഷനിലെ അംഗങ്ങളുടെ ആരോഗ്യ പരിരക്ഷയെ മുൻനിർത്തി, ഒരുമാസം കൊണ്ട് നൂറ് കിലോമീറ്റർ നടത്തം എന്ന ‘Walking Challenge-2024’ നാലാം സീസണിന് ജൂലൈ ഒന്നാം തീയതി മുതൽ തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ നാല് വർഷങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെ നടപ്പാക്കപ്പെട്ട ഈ Walking Challenge-ൽ ഈ വർഷവും കൂടുതൽ അംഗങ്ങൾ പേരുകൾ രജിസ്റ്റർ ചെയ്ത് മുൻപോട്ട് വന്നിട്ടുണ്ട്.

കൂടാതെ, ഇനിയുള്ള ദിവസങ്ങളിൽ മലയാളത്തിലെ ദൃശ്യ-മാധ്യമ-സിനിമാ മേഖലയിലെ പ്രശസ്തരായ വ്യക്തികൾ വിധികർത്താക്കളായി എത്തുന്ന വ്യത്യസ്‌തമായ ഓൺലൈൻ മത്സരങ്ങളും, അസോസിയേഷൻ അംഗങ്ങൾക്കായി നടത്തപ്പെടുന്നു.
തുടർന്ന് സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച KMA ഓണം സ്പോർട്സ് ഡേയും, സെപ്റ്റംബർ പതിനാലാം തീയതി പൂക്കളവും, ഓണ സദ്യയും, മാവേലി മന്നനും, ചെണ്ട മേളവും, തിരുവാതിരയും, പുലികളിയും, വടം വലിയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാ പരിപാടികളും അടങ്ങിയ വർണ്ണാഭമായ തിരുവോണ ആഘോഷവും നടത്തപ്പെടുന്നതായി KMA കമ്മറ്റി അംഗങ്ങൾ പത്രക്കുറിപ്പിൽ അറിയിച്ചു.
വാർത്ത: അനിൽ ജോസഫ് രാമപുരം.