സ്ത്രീകള്‍ക്കായി വ്യത്യസ്തമായ ഒരു കൂടിച്ചേരല്‍ സംഘടിപ്പിച്ച് University College Dublin (UCD), Conway Institute. ‘Cut from the Same Cloth- Get together’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്ക് പുറമെ 16-18 വയസ് പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.
നിങ്ങളുടെ ജീവിതത്തിലെ വസ്ത്രം അല്ലെങ്കില്‍ തുണിയുമായി ബന്ധപ്പെട്ട കഥകള്‍ പങ്കുവയ്ക്കുകയാണ് ‘Cut from the Same Cloth- Get together’ എന്ന പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യം വയ്ക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു വസ്ത്രം അല്ലെങ്കില്‍ ഒരു തുണിക്കഷണവുമായാണ് എത്തേണ്ടത്. അത് നിങ്ങളുടെ ജീവിതവുമായോ, നിങ്ങളുടെ സംസ്‌കാരവുമായോ, പാരമ്പര്യവുമായോ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാകണം. അതുമല്ലെങ്കില്‍ നിങ്ങളുടെ വ്യക്തിപരമായി ജീവിതത്തില്‍ വളരെ പ്രാധാന്യമേറിയ ഒന്നുമാകാം.
പരിപാടിയില്‍ ഈ വസ്ത്രവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുള്ള കഥ പങ്കുവയ്ക്കാം. അത് പരിപാടിയുടെ സംഘാടകര്‍ ഡോക്യുമെന്റ് ചെയ്ത് വയ്ക്കുന്നതാണ്. ശേഷം 2025-ല്‍ നടക്കുന്ന എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുകയും, നിങ്ങള്‍ക്കും കുടുംബത്തിനും അതിലേയ്ക്ക് ക്ഷണം ലഭിക്കുകയും ചെയ്യും.
വസ്ത്രം അല്ലെങ്കില്‍ തുണിയുമായി ബന്ധപ്പെടുത്തിയുള്ള വിവിധ സംസ്‌കാരങ്ങളുടെ ഒരു ഒത്തുചേരല്‍ കൂടിയാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക:
Zahika 089 7081 620
വിശദവിവരങ്ങള്‍ പിന്നീട് ഇമെയിലില്‍ ലഭ്യമാക്കുന്നതാണ്.
ഓഗസ്റ്റ് 17-ആം തീയതി രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ Dundalk-ല്‍ വച്ചാണ് (വേദി ഫൈനലൈസ് ചെയ്യുന്നതേയുള്ളൂ) ‘Cut from the Same Cloth- Get together’ പരിപാടി നടക്കുക. ഭക്ഷണം, യാത്ര എന്നിവയ്ക്ക് സംഘാടകര്‍ സൗകര്യം ചെയ്തു തരുന്നതാണ്.