ഡബ്ലിനിൽ 80 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ഡബ്ലിനില്‍ 80 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. വ്യാഴാഴ്ച വൈകിട്ട് 6.30-ഓടെ Blanchardstown-ല്‍ ഒരു വാഹനപരിശോധനയ്ക്കിടെയാണ് 1.6 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവുമായി 42-കാരനായ ഒരാള്‍ അറസ്റ്റിലായത്. സംഘടിതകുറ്റകൃത്യങ്ങള്‍ തടയുക ലക്ഷ്യമിട്ട് നടത്തിവരുന്ന ഓപ്പറേഷന്‍ ടാരയുടെ ഭാഗമായായിരുന്നു പരിശോധന.

അറസ്റ്റിലായ ആളെ Criminal Justice (Drug Trafficking) Act 1996 സെക്ഷന്‍ 2 പ്രകാരം സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: