ചരിത്രത്തിലാദ്യമായി ലേഡീസ് യൂറോപ്യൻ ടൂർ ഗോൾഫിൽ അയർലണ്ടിന് വിജയം

ലേഡീസ് യൂറോപ്യന്‍ ടൂര്‍ ഗോള്‍ഫ് മത്സരത്തില്‍ ആദ്യമായി അയര്‍ലണ്ടിന് വിജയം. അയര്‍ലണ്ടിന്റെ ലിയോണ മഗ്വയര്‍ ആണ് ലണ്ടനില്‍ നടന്ന ടൂറില്‍ ചരിത്രവിജയം നേടിയത്. കാവന്‍ സ്വദേശിയാണ് 29-കാരിയായ ലിയോണ.

ഇത് അഞ്ചാം തവണയാണ് ലിയോണ പ്രൊഫഷണല്‍ മത്സരത്തില്‍ വിജയിയാകുന്നത്. ഇതോടെ അടുത്തയാഴ്ച നടക്കുന്ന Evian Champinshup-ല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ലിയോണയ്ക്ക് ഇറങ്ങാം.

Share this news

Leave a Reply

%d bloggers like this: