ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടന്‍ അടക്കമുള്ള ഇന്ത്യക്കാരായ കൗണ്‍സിലര്‍മാർക്ക് മലയാളം ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നൽകുന്ന സ്വീകരണം നാളെ (ജൂലൈ 7 ഞായറാഴ്ച). വൈകിട്ട് 5 മണിക്ക് താലയിലെ പ്ലാസാ ഹോട്ടലില്‍ വച്ചാണ് പരിപാടി.

ബേബി പെരേപ്പാടനൊപ്പം തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജരായ കൗണ്‍സിലര്‍മാര്‍ ഡോ. ബ്രിട്ടോ പെരേപ്പാടന്‍, പൂനം റാണെ, സുപ്രിയാ സിങ്, ഫെല്‍ജിന്‍ ജോസ്, തോമസ് ജോസഫ് എന്നിവരെയും പരിപാടിയില്‍ ആദരിക്കും.
അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡറായ അഖിലേഷ് മിശ്ര പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി എമര്‍ ഹിഗ്ഗിന്‍സ് ആണ് ചടങ്ങിലെ വിശിഷ്ടാതിഥി. ടിഡിയായ കോം ബ്രോഫി ആശംസാ പ്രസംഗം നടത്തും.