ഡബ്ലിൻ ഗ്രാൻഡ് കനാലിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ

ഡബ്ലിനിലെ ഗ്രാന്‍ഡ് കനാലില്‍ നിന്നും രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് വെള്ളത്തില്‍ ഒരാളുടെ മൃതദേഹം കിടക്കുന്നതായി എമര്‍ജന്‍സി ടീമിന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ സംഘം 40-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ വെള്ളത്തില്‍ നിന്നും കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.

Charlemont Street-ലെ Grand Parade-ന് സമീപത്തെ കനാല്‍ പ്രദേശത്താണ് സംഭവം. ഇവിടം ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്.

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ശേഷം മാത്രമേ അന്വേഷണം ഏത് ദിശയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് ഗാര്‍ഡ അറിയിച്ചു. മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Share this news

Leave a Reply