Coolock-ലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കയ്യാങ്കളിയിലേക്ക് മാറി; 15 പേരെ അറസ്റ്റ് ചെയ്ത് ഗാർഡ

ഡബ്ലിനിലെ Coolock-ൽ അഭയാർത്ഥികളുടെ കെട്ടിടത്തിനു സമീപം തീ വച്ചതിനെ തുടർന്നുണ്ടായ സംഭവം പരമ്പരയിൽ 15 പേരെ അറസ്റ്റ് ചെയ്തതായി ഗാർഡ. തിങ്കളാഴ്ച രാവിലെയാണ് അഭയാർത്ഥികളെ താമസിപ്പിക്കാനുദ്ദേശിച്ചിരുന്ന പഴയ Crown Paints factory കെട്ടിടത്തിന്റെ സമീപം നിർത്തിയിട്ട ജെസിബി ഡിഗ്ഗറിന് അജ്ഞാതർ തീവച്ചത്. തുടർന്ന് ഡിഗ്ഗറും ഏതാനും ഉപകരണങ്ങളും കത്തി നശിച്ചു. അതേസമയം ഏതാനും മാസങ്ങളായി കെട്ടിടത്തിന്റെ മുന്നിൽ കുടിയേറ്റ വിരുദ്ധർ പ്രക്ഷോഭം നടത്തി വരികയായിരുന്നു. ഞായറാഴ്ച രാത്രി പ്രക്ഷോഭകരുടെ ടെന്റ് അധികൃതർ പൊളിച്ചു മാറ്റിയതിനെ തുടർന്നുള്ള പ്രകോപനം തീവെപ്പിലേക്ക് നയിച്ചതായാണ് സംശയം.

തീവെപ്പിനെ തുടർന്ന് സ്ഥലത്തെത്തിയ ഗാർഡയും നൂറുകണക്കിന് വരുന്ന പ്രക്ഷോഭകരും തമ്മിൽ തിങ്കളാഴ്ച ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. മിസൈൽ ഏറടക്കം ഏറ്റുമുട്ടൽ രൂക്ഷമായത്തോടെ ഗാർഡ 15 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 13 പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്. പ്രക്ഷോഭകർക്ക് നേരെ ഗാർഡ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു.

കെട്ടിടത്തിൽ തീവെച്ചവർക്ക് നിയമം അനുശാസിക്കുന്ന കർശനമായ ശിക്ഷ ലഭിക്കുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്എന്റീ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: