ഡബ്ലിനിലെ വീട്ടിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ
ഡബ്ലിനിലെ വീട്ടില്‍ ചെറുപ്പക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം Clondalkin-ലെ Kilcronan View-ലുള്ള വീട്ടില്‍ വച്ചാണ് ചെറുപ്പക്കാരന് നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച ഗാര്‍ഡ ഇന്നലെ രാവിലെ രാവിലെയാണ് രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ പ്രദേശത്ത് കൂടി യാത്ര ചെയ്തവര്‍ തങ്ങളുടെ കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ഫൂട്ടേജുകള്‍ഗാര്‍ഡയ്ക്ക് കൈമാറണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ആക്രമണത്തെ പറ്റി … Read more