ഡബ്ലിനിലെ Croke Park-ല്‍ നടന്ന All-Ireland Hurling ഫൈനലില്‍ കോര്‍ക്കിനെ തോല്‍പ്പിച്ച് ക്ലെയറിന് കിരീടം. സ്‌കോര്‍: ക്ലെയര്‍ 3-29, കോര്‍ക്ക് 1-34.
എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ട മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിലാണ് ക്ലെയര്‍ കിരീടത്തില്‍ മുത്തമിട്ടത്. എക്‌സ്ട്രാ ടൈമില്‍ നേടിയ ഒരു പോയിന്റ് ക്ലെയറിനെ തുണച്ചപ്പോള്‍ 2013-ന് ശേഷം ആദ്യമായി ക്ലെയര്‍ All-Ireland Hurling ചാംപ്യന്മാരായി. Liam McCarthy Cup എന്നാണ് ചാംപ്യന്മാരുടെ ട്രോഫി അറിയപ്പെടുന്നത്.

Tony Kelly, Aidan McCarthy, Mark Rogers എന്നിവരാണ് ക്ലെയറിന് വേണ്ടി ഗോളുകള്‍ നേടിയത്.