സിറോ മലങ്കര കാത്തലിക് ചർച്ചിന്റെ (അയർലണ്ട് റീജിയൻ) കീഴിലുള്ള മലങ്കര കാത്തലിക് കമ്മ്യൂണിറ്റി കോർക്കിന്റെ 2024 നോക്ക് തീർത്ഥാടനം നാളെ (ജൂലൈ 27, ശനി). അതിന്റെ ഭാഗമായുള്ള ഹോളി മാസ്സ് രാവിലെ 11.30-ന് നടക്കും. സിറോ മലങ്കര ക്രമത്തിൽ മലയാളത്തിൽ ആണ് കുർബാന. തുടർന്ന് 1.30-ന് യാത്ര ആരംഭിക്കും.