പാരിസ് ഒളിംപിക്‌സില്‍ തങ്ങളുടെ ആദ്യ മെഡല്‍ സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലെ രാത്രി നടന്ന 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ Mona McSharry ആണ് അയര്‍ലണ്ടിനായി വെങ്കലം നേടിയത്. 1.05.59 സമയത്തിലാണ് 23-കാരിയായ McSharry ഫിനിഷ് ചെയ്തത്. 28 വര്‍ഷത്തിന് ശേഷമാണ് അയര്‍ലണ്ടിന് നീന്തലില്‍ ഒരു ഒളിംപിക് മെഡല്‍ ലഭിക്കുന്നത്.
മത്സരത്തില്‍ സൗത്ത് ആഫ്രിക്കയുടെ Tatjana Smith (1.05.28) സ്വര്‍ണ്ണവും, ചൈനയുടെ Tang Qianting (1.05.54) വെള്ളിയും സ്വന്തമാക്കി.
അതേസമയം സെമിഫൈനലില്‍ തന്റെ മികച്ച വ്യക്തിഗത സമയമായ 1.05.51 കുറിക്കാന്‍ McSharry-ക്ക് സാധിച്ചിരുന്നെങ്കിലും ഫൈനലില്‍ ആ പ്രകടനം പുറത്തെടുക്കാനായില്ല. ഫൈനലില്‍ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും മെഡല്‍ നേട്ടം ഏറെ സന്തോഷിപ്പിക്കുന്നതായി McSharry പറഞ്ഞു.