2024 പാരിസ് ഒളിമ്പിക്സിൽ അയർലൻഡിന് ആദ്യ സ്വർണ്ണം. പുരുഷന്മാരുടെ ഫ്രീ സ്റ്റൈൽ 800 മീറ്റർ നീന്തലിൽ Daniel Wiffen ആണ് സ്വർണ്ണം നേടിയത്. രാജ്യത്തിനായി സ്വർണ്ണം നേടുന്ന ആദ്യ പുരുഷ നീന്തൽ താരമായി Wiffen ചരിത്രവും കുറിച്ചു.
ഒളിമ്പിക്‌സിലെ റെക്കോർഡ് സമയം ആയ ഏഴ് മിനിറ്റ് 38.19 സെക്കന്റ് കുറിച്ചുകൊണ്ടാണ് 23-കാരനായ Wiffen സുവർണ്ണ നേട്ടത്തിലേയ്ക്ക് എത്തിയത്. മത്സരം കാണാനായി അദ്ദേഹത്തിന്റെ ഇരട്ട സഹോദരനും എത്തിയിരുന്നു.
ഫൈനലിൽ നിലവിലെ ഒളിമ്പിക്സ് സ്വർണ്ണ നേതാവ് യുഎസ്എയുടെ Bobby Finke വെള്ളിയും, ഇറ്റലിയുടെ Gregorio Paltrinieri വെങ്കലവും നേടി.