ഡബ്ലിൻ നസ്രത്ത് മാർത്തോമ്മാ ഇടവകയുടെ പുതുതായി രൂപീകരിച്ച കിൽക്കെനി മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും, ഏക ദിന റിട്രീറ്റും നാളെ (2024 ആഗസ്റ്റ് മാസം മൂന്നാം തീയതി) തോമസ് ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.
റിട്രീറ്റ് പ്രോഗ്രാം രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതും തുടർന്ന് Inauguration, singing session, main talk, group discussion, reflection, games & activities, dedication എന്നിങ്ങനെ വിവിധ ഭാഗങ്ങളായി റിട്രീറ്റ് പ്രോഗ്രാം നടത്തപ്പെടുന്നതുമാണ്. റവ. വർഗ്ഗീസ് കോശി (വികാരി), ശ്രീമതി. ലിനു തോമസ് എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നല്കുന്നതും, രണ്ടു ഹാളുകളിലായി കുട്ടികൾക്കും, മുതിർന്നവർക്കും പ്രത്യേകം പരിപാടികൾ നടത്തപ്പെടുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0892008389, 0894640414, 0892789116
ലൊക്കേഷൻ: https://www.google.com/maps/search/?api=1&query=Thomastown+Community+Center