കർണാടക സ്വദേശിയായ ചെറുപ്പക്കാരൻ ഗോൾവേയിൽ അന്തരിച്ചു. 27-കാരനായ ശ്രീധർ ആണ് ഓഗസ്റ്റ് 1-ന് അപ്രതീക്ഷിതമായി മരണപ്പെട്ടത്. മരണ കാരണം അറിവായിട്ടില്ല.
ജോലി ആവശ്യത്തിനായി അയർലണ്ടിൽ എത്തിയ ശ്രീധർ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗോൾവേയിൽ താമസിച്ചു വരികയായിരുന്നു. പ്രവാസി സമൂഹത്തിനും ഏറെ സുപരിചിതനായിരുന്നു അദ്ദേഹം.